കേരളത്തില്‍ നിന്നും പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു

കേരളത്തില്‍ നിന്നും പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു. ഇതോടെ മില്‍മ മലബാര്‍ യൂണിയനില്‍ പാല്‍ സംഭരണം പ്രതിസന്ധിയിലായി.
nകര്‍ഷകരില്‍ നിന്നും പാല്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മില്‍മ വ്യക്തമാക്കി. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് നടപടി സ്വീകരിച്ചത്. ആറ് ലക്ഷം ലിറ്ററാണ് മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്നും മില്‍മ സ്വീകരിച്ചിരുന്നത്. ഇതില്‍ മൂന്ന് ലക്ഷമാണ് തമിഴ്‌നാട്ടിലേയ്ക്ക് കയറ്റി അയച്ചിരുന്നത്.