വയനാട്: കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബല്‍ ലൈവ്‌സ്‌റ്റോക്ക് കോണ്‍ക്ലേവ് ഈ മാസം 20 മുതല്‍ പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാലയില്‍ ആരംഭിക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 21ന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ടി. സിദ്ധിഖ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ കെ.എം. സച്ചിന്‍ദേവ് എംഎല്‍എ, ഇ.കെ. വിജയന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാഥിതികളാകും.n
n
n
കന്നുകാലി, മൃഗ പരിപാലന രംഗത്തെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ എന്നിവയുടെ സ്റ്റാളുകളാണ് ഒരുക്കുന്നത്. പക്ഷിമൃഗാദികളുടെ ലൈവ് പ്രദര്‍ശനവും വിവിധ എക്‌സ്‌പോകളും നടത്തുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും.