നമ്മുടെ നാട്ടിലെ കുളവാഴച്ചെടിയോടു സാദൃശ്യം തോന്നുന്ന പൂച്ചെടിയാണ് ‘വയലറ്റ് ഐറിസ്’. ഇതിന്റെ ജനനം ഖാസി മലകളിലാണ്. വനവാസിയായി പിറന്നെങ്കിലും പുഷ്പങ്ങളിലെ ഈ സൗന്ദര്യറാണി വനവാസമെല്ലാം പൂര്‍ണമായി അവസാനിപ്പിച്ച് വീടുകളിലെയും പൂന്തോട്ടങ്ങളിലെയും അതിഥിയായി നിലകൊള്ളുന്നു. ഐശ്വര്യത്തിന്റെയും ആഹ്‌ളാദത്തിന്റെയും ചിഹ്നമായി ‘വയലറ്റ് ഐറിസി’നെ ജനങ്ങള്‍ കാണുന്നു.
n
ഈ ചെടി മനുഷ്യ ശ്രദ്ധയിലേക്കു കടന്നുവന്നത് 1969-ലാണെങ്കിലും ഇതിന്റെ ജനനം 1701 ലാണെന്ന് ചരിത്രം പറയുന്നു. കടും ചുവപ്പും ഇളംചുവപ്പുമുള്ള പൂക്കളെ കൂടാതെ മഞ്ഞയും ഊതവര്‍ണവുമുള്ള പൂക്കളെയും വിരിയിക്കുന്ന അതിസുന്ദരിയായ ഈ ചെടിയുടെ ഇലകള്‍ക്ക് ഔഷധവീര്യമുണ്ടത്രെ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും പ്രതിവിധിയായി ഇതിന്റെ ഇലകളുടെയും വേരിന്റെയും നീര് ഉപയോഗിച്ചു വരുന്നു. അസമിലെയും ത്രിപുരയിലെയും മിക്കവാറും വീടുകളുടെ പൂമുഖത്ത് പ്രധാന സ്ഥാനം അലങ്കരിച്ചുകൊണ്ട് ‘വയലറ്റ് ഐറിസ്’ വളര്‍ന്നു നില്‍ക്കുന്നതു കാണാം.
n
വിത്തുകള്‍ പാകിയും ശിഖരങ്ങള്‍ മുറിച്ചുവെച്ചും വളര്‍ത്താം. വീടുകളില്‍ ചട്ടികളിലും വളര്‍ത്താനാവും. കേരളത്തിലെ ചില സ്ഥലങ്ങളിലെ കാലാവസ്ഥയും ഇതിനു പറ്റിയതാണത്രെ. മേഘാലയ, അസം, മണിപ്പൂര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വി.ഐ.പി.യായി കരുതുന്ന പൂച്ചെടി കൂടിയാണിത്.