കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തൈകളും പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാഞ്ചന്‍, അനശ്വര, വൈജയന്തി), വഴുതന (സൂര്യ), വെള്ളരി (സൗഭാഗ്യ), ശീമപ്പയര്‍, ചീര (CO-1), ചുരയ്ക്ക (അര്‍ക്ക ബഹാര്‍) എന്നീ ഇനങ്ങളുടെ നാടന്‍ വിത്തുകളും സാലഡ് കുക്കുമ്പര്‍ (KPCH-1), പീച്ചിങ്ങ (KRH-1) തണ്ണിമത്തന്‍ (സ്വര്‍ണ്ണ, ശോണിമ, ഷുഗര്‍ബേബി) എന്നീഹൈബ്രിഡ് ഇനങ്ങളുടെ വിത്തുകളും വില്‍പ്പനയ്ക്കുണ്ട്. വില്‍പ്പന സമയം 9 മുതല്‍ 4 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
n
നിരണം സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും 70 ദിവസത്തിന് മുകളില്‍ പ്രായമുളള ബ്രോയിലര്‍ ഇനത്തില്‍പ്പെട്ട വിഗോവ താറാവുകളെ താറാവ് ഒന്നിന് 325 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469-2711898 എന്ന ഫോണ്‍ നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക.