പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് ഗുണംചെയ്തില്ല ; കേരകർഷകർ പ്രതിസന്ധിയിൽ

പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് ഗുണംചെയ്തില്ല ; കേരകർഷകർ പ്രതിസന്ധിയിൽ

വില കുത്തനെ കൂപ്പുകുത്തിയതോടെ കേരകർഷകർ കടുത്ത പ്രതിസന്ധിയിൽ. സാധാരണ ദീപാവലിയോടനുബന്ധിച്ച് കർഷകർക്ക് പ്രതീക്ഷയേകി നല്ല വില ലഭിക്കാറുണ്ടെങ്കിലും ഇത്തവണയുണ്ടായില്ല. കൊപ്രയും ഉണ്ടയും പച്ചത്തേങ്ങയും നിരാശയാണ് കർഷകർക്ക് നൽകിയത്.

n

പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് ഗുണംചെയ്തില്ല. കൊപ്രവില ക്വിന്റലിന് 8000 വരെ ഇടിഞ്ഞു. നിലവിൽ 8200 രൂപയാണ്. രാജപ്പൂരിന്റെ വില 13000- 13400 ഇടയിൽ കറങ്ങാൻതുടങ്ങിയിട്ട് മാസങ്ങളായി. പച്ചത്തേങ്ങ വില 2000-2500നുമിടയിലായിട്ട് ആറ് മാസം പിന്നിട്ടു. പച്ചത്തേങ്ങ വില തിങ്കളാഴ്ചയാണ് അല്പം മെച്ചപ്പെട്ട് 2450ൽ എത്തിയത്. അടക്കയുടെയും കുരുമുളകിന്റെയും വില യഥാക്രമം 37500, 46500 എന്നിങ്ങനെ ചെറിയമാറ്റത്തോടെ നിൽക്കുകയാണ്.

n

ഇതരസംസ്ഥാനങ്ങളിൽ തേങ്ങ ഉല്പാദനത്തിലുണ്ടായ വർധനവും വ്യാപാര ലോബിയുടെ ഇടപെടലുമാണ് വിലയിടിവിന് കാരണമായി പറയുന്നത്. വിലയിടിവ് പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശ്രമങ്ങൾ ഫലംകാണാത്ത സ്ഥിതിയാണുള്ളത്. സാധാരണയായി ദീപാവലിയോടനുബന്ധിച്ച് വിലവർധന പ്രതീക്ഷിച്ച് സൂക്ഷിച്ചുവെക്കാറാണ് പതിവ്.

n

എന്നാൽ, വിലയിൽ നേരിയ വർധനപോലും ഉണ്ടാവാത്തത് കർഷകർക്ക് തിരിച്ചടിയായി. മലയോരമേഖലയിൽ പച്ചത്തേങ്ങ വില കൂപ്പുകുത്തിയതോടെ തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.