കോയമ്പത്തൂർ : ഗ്രാമീണ പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സിറുകുളന്തയ് പഞ്ചായത്തിൽ സംഘടിപ്പിച്ചു.അതിന്റെ ഭാഗമായി വിദ്യാർത്ഥികൾ സോയിൽ ഹെൽത്ത് കാർഡിനെ പറ്റിയും,മണ്ണ് പരിശോധനയുടെ ആവശ്യകതയെപറ്റിയും കർഷകർക്ക് ബോധ്യപെടുത്തി.
n
മണ്ണ് പരിശോധനയിലൂടെ ഏതൊക്കെ മൂലകങ്ങൾ ആണ് മണ്ണിൽ ഇല്ലാത്തതെനും അത് മനസിൽ ആക്കി വളങ്ങൾ കർഷകർക്ക് ആവശ്യാനുസരണം കൊടുക്കാവുന്നതാണ്. വിളകൾക്ക് ആവശ്യമായ വളത്തിന്റെയും വെള്ളത്തിന്റെയും അളവ് വ്യത്യസ്തമാണ്.
n
വിളയുടെ വളർച്ചയുടെയും ഉത്പാദനത്തിന്റെയും ഘട്ടത്തില് വ്യത്യസ്ത അളവിലാണ് വളം ആവശ്യമായി വരുക. മണ്ണില് ലഭ്യമായ മൂലകങ്ങളുടെ ലഭ്യതയനുസരിച്ച് വളത്തിന്റെ അളവ് നിർണയിക്കുന്നതാണ് കൃഷി ലാഭകരമാക്കുന്നതിന്റെ ആദ്യപടി.
n
ഇതിന് കർഷകരെ പ്രാപ്തരാക്കുന്നതാണ് സോയിൽ ഹെൽത്ത് കാർഡ് കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ അബീർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്
n