കര്‍ഷകര്‍ വായ്പ എടുത്തതിന്റെ പേരില്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കും. റവന്യൂ റിക്കവറി നടപടിക്കായുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കര്‍ഷകരുടെയും പേരുവിവരങ്ങള്‍ രണ്ട് ദിവസത്തിനിടയില്‍ ഹാജരാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. മന്ത്രി സുനില്‍കുമാര്‍ വിളിച്ചുചേര്‍ത്ത ഇടുക്കി ജില്ലാതല ബാങ്കേഴ്‌സ് സമിതിയിലാണ് തീരുമാനം.