ഏലത്തിന്‍റെ ശരാശരി വില കിലോഗ്രാമിന് 1700 രൂപക്ക് മുകളിലേക്ക് ഉയർന്നതോടെ കർഷകർ വീണ്ടും പ്രതീക്ഷയിൽ. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ശരാശരി വില കിലോഗ്രാമിന് 1710 രൂപയിലെത്തിയത്. കൂടിയ വില 2647 രൂപയും കുറഞ്ഞ വില 1450 രൂപയുമാണ്.അതേസമയം, സ്റ്റോക്ക് മിക്കവാറും നേരത്തേ വിറ്റഴിച്ചിരുന്നതിനാൽ വിലവർധനയുടെ പ്രയോജനം കർഷകർക്ക് കാര്യമായി ലഭിക്കില്ല. ഇപ്പോൾ ഓഫ് സീസണായതിനാൽ ഉൽപാദനം തീരെയില്ലാത്ത സാഹചര്യമാണ്.
ഏലക്ക വില കുതിക്കുന്നു; ശരാശരി വില 1710 ലേക്ക്
