കർഷക ദിനം ആചരിച്ച് ഇസാഫ് ബാങ്ക്

പാലക്കാട്: കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളമുള്ള ഇസാഫ് ശാഖകളിൽ കര്‍ഷകദിനം ആചരിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്‌തു. കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇസാഫ് ബാങ്കിന്റെയും നെന്മാറ ബ്ലോക്ക് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വണ്ടാഴി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കർഷക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. കെ. ഡി. പ്രസേനൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

n

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ലീലാമണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകർക്കുള്ള ബയോ ഫെർട്ടിലൈസർ കിറ്റ് ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോർജ് തോമസ് വിതരണം ചെയ്തു. ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കുകയും ശാസ്ത്രീയ നെൽകൃഷി എന്ന വിഷയത്തിൽ കാർഷിക സെമിനാറും സംഘടിപ്പിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. എൽ. രമേശ്, ടി. വത്സല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്താലിക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ രജനി വി., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ ഇസഹാക്ക്, പഞ്ചായത്ത് മെമ്പർ ആർ. സുരേഷ്, ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ക്രിസ്തുദാസ് കെ. വി., ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ., എഫ് പി ഒ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.